
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് നായാടിക്കുന്ന് ഉപ്പോടൻ വീട്ടില്‍ ഹംസയുടെ ഭാര്യ ബുഷറ(52) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മണ്ണാർക്കാട് നിന്ന് വിനോദയാത്രക്ക് വന്നതായിരുന്നു ഇവർ. അട്ടപ്പാടി താവളം തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയില്‍ ഇറങ്ങിയപ്പോള്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.കാട്ടാന ഇറങ്ങിയതായി വനംവകുപ്പ് ദ്രുതകർമ സേന മുന്നറിയിപ്പ് നല്‍കിയിരുന്നതായും വിനോദസഞ്ചാരികള്‍ ഇവിടെ നിന്ന് മാറുന്നതിന് മുമ്പ് ആന ആക്രമിക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.തലക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നില വഷളാവുകയായിരുന്നു.
