ഹാരിസണ്‍ എസ്റ്റേറ്റിലെ വനിതാ വാച്ചര്‍ ജീവനൊടുക്കി

ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടര്‍ന്ന് പാലപ്പിള്ളി കുണ്ടായി ഹാരിസണ്‍ എസ്റ്റേറ്റിലെ വനിതാ വാച്ചര്‍ ജീവനൊടുക്കി.ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കല്‍ ബാലന്റെ മകള്‍ മഞ്ജുഷ (41) ആണ് മരിച്ചത്. ഫാക്ടറിക്ക് 500 മീറ്റര്‍ അകലെയുള്ള വൈദ്യുത ടവറിലാണ് മഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ ഫാക്ടറിയിലെ മൂന്ന് പേരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
മൂന്ന് വര്‍ഷം മുന്‍പ് ജോലിക്കിടെ സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മഞ്ജുഷ ഫാക്ടറി കോമ്പൗണ്ടിലായിരുന്നു വാച്ചറായി ജോലി ചെയ്തിരുന്നത്. എന്നാല്‍, രോഗബാധിതയായ ഇവരെ കഴിഞ്ഞ 20 ദിവസമായി വന്യമൃഗശല്യമുള്ള പുറമെയുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയച്ചിരുന്നത്. കാട്ടുപന്നിയും ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച്‌ ഡ്യൂട്ടിക്ക് പോകേണ്ടി വന്നത് ഇവര്‍ക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയിരുന്നു.

You May Also Like

About the Author: Jaya Kesari