വിധ ജില്ലകളിലായി വാഹനം മോഷണം നടത്തിവന്നിരുന്ന യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറത്ത് വളാഞ്ചേരിയിലാണ് സംഭവം.മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായാണ് പ്രതികള്‍ മോഷണം നടത്തിയത്. പെരിന്തല്‍മണ്ണ സ്വദേശികളായ വിഷ്ണു (20), നിതിന്‍ദാസ് (21), റിജിന്‍ ദാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിവിധയിടങ്ങളിലായി തുടര്‍ച്ചയായി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അമ്പതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് മോഷ്ടാക്കള്‍ക്ക് പിടിവീണത്.
ആഡംബരജീവിതം നയിക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് യുവാക്കള്‍ വാഹനങ്ങള്‍ മോഷ്ടിച്ചിരുന്നത്.

