ഒജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. നെട്ടൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഘര്‍ഷം നടന്നത്. ബാറില്‍ മദ്യപിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മദ്യത്തിന്റെ അളവിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. വാക്കു തര്‍ക്കത്തിനിടെ പുഷ്പനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളുകയായിരുന്നു.തലയടിച്ച്‌ വീണ പുഷ്പന് ഗരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari