തേങ്ങ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തേങ്ങ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയില്‍ എസ്.സൈജു(47) ആണു മരിച്ചത്.എംസി റോഡില്‍ പൊരുന്തമണ്‍ എംജിഎം സ്‌കൂളിനു സമീപം ഇന്നലെ രാവിലെ 8.15ന് ആയിരുന്നു അപകടം.പ്ലംബിങ് തൊഴിലാളിയായ സൈജു ജോലിക്കായി ആറ്റിങ്ങലിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു.എംജിഎം സ്‌കൂളിന് എതിര്‍വശത്തെ പുരയിടത്തിലെ തെങ്ങില്‍നിന്നു റോഡിലേക്കു പതിച്ചയുടന്‍ കുതിച്ചുയര്‍ന്ന തേങ്ങ സൈജുവിന്റെ നെഞ്ചിലിടിക്കുകയായിരുന്നു.ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതോടെ സൈജു കുഴഞ്ഞുവീണു.

You May Also Like

About the Author: Jaya Kesari