ഫോറിൻ മെഡിക്കൽ വിദ്യാർഥികളോടുള്ള അവഗണക്കെതിരെ ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടർസ് &പേരെന്റ്ന്റ്സ് കേരള ഹൈ കോടതിയിൽ നിന്നും വാങ്ങിയ വിധി ചരിത്ര വിധി. ഇവർക്ക് കഠിന മായ എഫ് എം ജി എ എന്ന പരീക്ഷ പാസ്സ് ആയിട്ടു വന്നാൽ പോലും ഒരു രൂപ പോലും സ്റ്റൈഫന്റ് ലഭിച്ചിരുന്നില്ല. ഇതിനു വേണ്ടി സംഘടന സർക്കാരിന് നിരവധി നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അതൊന്നും തന്നെ ശ്രദ്ധിക്കപെടാതെ പോകുകയാണ്ഉണ്ടായത്. ഇതിനെതിരെ ആണ് സംഘടന ഹൈകോടതിയെ സമീപിക്കുകയും മറ്റുള്ളവർക്ക് നൽകുന്നതുപോലെ ഇക്കൂട്ടർക്കും തുല്യ പ്രാധാന്യം നൽകി സ്റ്റൈഫന്റ് നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. യൂ ഡി എഫ് സർക്കാർ ഇക്കാര്യങ്ങൾലഭിക്കുന്നതിനു വേണ്ടി സംഘടനയോട് സഹകരിക്കുകയും, സഹായിക്കു കയും ചെയ്തെന്നു സംഘടന പ്രസിഡന്റ് അനിൽ കുമാർ വി, സെക്രട്ടറി സിൽവി സുനിൽ എന്നിവർ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

