ജയ്പുർ: രാജസ്ഥാനില്‍ ബിജെപി നേതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബൻസ്വാര ജില്ലയിലാണു സംഭവം.ബിജെപി ജില്ലാ സെക്രട്ടറി അർജുൻ സിംഗ് മയിദ (47)ആണ് ജീവനൊടുക്കിയത്.ശനിയാഴ്ച മയിദയും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടർന്ന് മയിദ വീടു വിട്ടു പോയെന്നും പോലീസ് പറഞ്ഞു. മകന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തില്‍ പരിക്കിന്റെ പാടുകള്‍ കണ്ടതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ.

