
കോതമംഗലം: കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച (സെപ്റ്റംബർ 29) പുലർച്ചെ രണ്ട് മണിയോടെയാണ് ഇവർ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവരുടെ ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
