
ആലപ്പുഴ: പച്ചമരുന്ന് ശേഖരിക്കുന്നതിനിടയില് കടന്നല് കുത്തേറ്റ വയോധികന് ജീവൻ നഷ്ടമായി. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയില് പൊന്നനാണ് (68) മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുള്ള പുന്നച്ചുവട് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയില് കടന്നലുകള് കൂട്ടമായി ആക്രമിക്കുകയായിരുന്നു. അവശനായി നടന്ന് വീടിന് സമീപമെത്തിയപ്പോള് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ പൂച്ചാക്കല്, ചേർത്തല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില് എത്തിച്ച് ചികിത്സ നല്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
