ചാലക്കുടി: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ മദ്ധ്യവയസ്‌കനെ കുത്തിക്കൊന്നു. അടിച്ചിലി ആലക്കപ്പിള്ളി മംഗലത്ത് വീട്ടില്‍ മംഗലത്ത് സുധാകരനാണ് (60) മരിച്ചത്.സുഹൃത്തും പരിസരവാസിയുമായ കേവീട്ടി ശോഭനൻ (58) എന്നയാളെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച വൈകിട്ട് മൂന്നിന് മേലൂരിലെ അടിച്ചിലി ആലക്കപ്പിള്ളിയില്‍ പാണേലി രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികളായ ഇരുവരും രാജപ്പന്റെ വീട്ടിലെത്തി രാവിലെ മുതല്‍ മദ്യപിച്ചു.
ഇതിനിടെ വാക്കുതർക്കമുണ്ടായി. തുടർന്ന് ശോഭനൻ സുധാകരന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവാണ് മരണകാരണം. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല.

