റോഡരികില്‍ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം. കൊച്ചി കടവന്ത്രയില്‍ ഇന്ന് പുലർച്ചയോടെയാണ് കൊലപാതകശ്രമം നടന്നത്.പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്.പോക്കറ്റില്‍ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തതിനാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തില്‍ കൊച്ചി സ്വദേശി ആന്റപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

