സുബൈദ ബീവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

വിളപ്പിൽശാല :സാമൂഹ്യ പ്രവർത്തനരംഗത്ത് നിസ്തുലമായ സേവനം നടത്തിയ കലാപ്രേമിയുടെ പത്രാധിപ സമിതി അംഗം സുബൈദ ബീവിയുടെ നാലാമത് ചരമവാർഷിക സമ്മേളനവും അനുസ്മരണ സമ്മേളനവും കഴിഞ്ഞദിവസം വിളപ്പിൽശാല പ്രസ്സ് സെന്ററിൽ നടന്നു.ഇതോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു . വിളപ്പിൽശാല പഞ്ചായത്ത് പ്രസിഡന്റ് സൗമ്യയുടെ അധ്യക്ഷത നടന്ന അനുസ്മരണ ചടങ്ങ് എംആർ ബൈജു എംഎൽഎ ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ജി സ്റ്റീഫൻ എംഎൽഎ വിതരണം ചെയ്തു. പ്രത്യേക പ്രാർത്ഥനയ്ക്ക് പടവങ്കോട് മുസ്ലിം ജമാഅത്ത് ഇമാം ജാബിർ ജൗഹരി അൽ സഖാഫി നേതൃത്വം നൽകി . കേരള ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി,വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് അനിൽ, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമനബയാർ, ഇൻഡോ-ആറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി ബഷീർ ബാബു,കേരള പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ എൻആർഐ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രവാസി ബന്ദ് ഡോ. എസ് അഹമ്മദ്,ആറ്റിങ്ങൽ കെ പി അഹമ്മദ് മൗലവി, കാട്ടാക്കട പ്രസ് ക്ലബ് പ്രസിഡന്റ് സതീഷ് ചന്ദ്രൻ,സ്നേഹ സാന്ദ്ര ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര, പടവൻകോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം എ റഹീം, ചെറുകോട് വാർഡ് മെമ്പർ അനിൽകുമാർ, ഐഎൻടിയുസി സിറ്റി പ്രസിഡന്റ് ചാല സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. അഡ്വ. ഷബ്‌ന റഹീം സ്വാഗതവും ആശ്ന ആഷിക് നന്ദിയും പറഞ്ഞു

You May Also Like

About the Author: Jaya Kesari