മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്ഥികൾ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്ഥികൾ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തിൽ വീട്ടിൽ ജോസ് – സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില് ഷാജി തോമസിന്റെയും സുനുവിന്റെയും മകൾ സ്റ്റെറിന് എല്സ ഷാജി (19) എന്നിവരാണ് മരിച്ചത്.ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. മൂന്നാം വര്ഷ വിദ്യാർത്ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര് വിദ്യാർത്ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനിടെ റെയിൽവേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്.

You May Also Like

About the Author: Jaya Kesari