ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി.ബാങ്കോക്കില്‍നിന്നെത്തിയ ഇന്ത്യൻ പൗരനില്‍നിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴില്‍ അറസ്റ്റ് ചെയ്തു.
മണ്ണില്‍ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തില്‍ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയില്‍ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാള്‍ ബാങ്കോക്കില്‍നിന്ന് ഇന്ത്യയിലേക്കു കടത്തിയത്.
വിമാനത്താവളത്തിന്റെ ഗ്രീൻ ചാനല്‍ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട്ബാഗുകള്‍ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെടുകയും വിശദമായ പരിശോധനയില്‍ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.

You May Also Like

About the Author: Jaya Kesari