

കുമാരപുരം ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ബ്രഹ്മശ്രീ.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ഒക്ടോബർ 2ന് ചുമതലഏൽക്കും. ഉദിയന്നൂർക്കോണം മഹാദേവക്ഷേത്രം, അമ്മുമ്മനട ക്ഷേത്രം കൊല്ലം, പേരയം ഭൂതനാഥസ്വാമിക്ഷേത്രം കൊട്ടിയം,കുണ്ടമൺഭാഗം ഭഗവതി ക്ഷേത്രം , വലിയശാല കാവിൽ ഭഗവതി ക്ഷേത്രം, ഇരുംകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം, ആര്യൻകുഴി ഭഗവതിക്ഷേത്രം, മണികണ്ഡേശ്വരം ശിവശാസ്താ ക്ഷേത്രം, വഴുതയ്ക്കാട് മഹാഗണപതി ക്ഷേത്രം,തോന്നയ്ക്കൽ കുടവൂർ മഹാദേവക്ഷേത്രം, മുള്ളിയങ്കാവ് ഭദ്രകാളിക്ഷേത്രം ആറ്റിങ്ങൽ,വെള്ളറട ചൂണ്ടിക്കൽ ഭദ്രകാളിക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാപ്പനംകോട് മഠത്തിൽ ഭഗവതി ക്ഷേത്രം, നടുതല ഭഗവതിക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ ചെയർമാനും അഖില തന്ത്രി പ്രചാരക് സഭയുടെ ദേശീയ ചെയർമാൻ കൂടി ആണ് അദ്ദേഹം
