ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം.വാർഡിലെ വാട്സാപ്പ് ഗ്രൂപ്പില്‍ താൻ പദവി രാജിവെച്ചതായി വ്യക്തമാക്കുന്ന സന്ദേശം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെ. ‘പ്രിയപ്പെട്ടവരെ… ഞാൻ 30.09.2026 ല്‍ Mayor ശ്രീ വി വി രാജേഷിന് കൗണ്‍സിലർ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നല്‍കിയിട്ടുണ്ട്.കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നല്‍കും. നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’.”തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തെ ചൊല്ലി പാർട്ടി നേതൃത്വവുമായി ഉയർന്ന ചില ഭിന്നതകളും വിവാദങ്ങളും നേരത്തെ വാർത്തകളില്‍ ഇടംപിടിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari