
ദേശീയ കാർഷിക തൊഴിലാളി ഫെഡറേഷൻ ഡി.കെ.റ്റി.എഫ് തിരുവനന്തപുരം ജില്ല കമ്മിറ്റി പതിനാല് നിയോജക മണ്ഡലങ്ങളിലും ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ,കർഷക തൊഴിലാളി ഫെഡറേഷന്റെ ഡി.കെ. ടി.എഫ് കൊടിമരം സ്ഥാപിച്ചു. ജില്ലാതല പരിപാടി വട്ടിയൂർക്കാവ് നേട്ടയത്ത് ജില്ലാ പ്രസിഡന്റ് കാലടി സുരേഷ് പതാക ഉയർത്തി ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഡി.കെ.ടി.എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വാഴോട്ട് കോണം മധുകുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് മേലത്തുമല ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ ഇ. കെ. ബാബു, മരുതംകുഴി ഹരി, ബ്ലോക്ക് സെക്രട്ടറിമാരായ കുലശേഖരം, വിക്രമൻ, ഹരിലാൽ, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് ദിവാകരൻ നായർ, മണികണ്ഠൻ നായർ, പാലക്കുഴി ശിവരാജൻ, മേലത്തുമല അനീഷ്, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
