ഡോ: രാധിക സി എസ് രചിച്ച ദർശനിക കേരളം എന്നപുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ നടന്നു. തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഐ എ എസ് പുസ്‌തകം ഡോക്ടർ എം എസ് വിനയ ചന്ദ്രന് നൽകി പ്രകാശനം ചെയ്തു.പ്രഭാത് ബുക്ക് ജനറൽ മാനേജർ പ്രൊഫ :എം ചന്ദ്രബാബു അധ്യക്ഷൻ ആയിരുന്നു. ചടങ്ങിന് ലക്ഷ്മി രാധിക എൻ സ്വാഗതം ആശംസകൾ നേർന്നു. ഉദ്ഘാടനം പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി ദിവാകരൻ നിർവഹിച്ചു. ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു പ്രഭാത് സാംസ്‌കാരിക സംഘം സെക്രട്ടറി ഒ പി വിശ്വനാഥൻ സംസാരിച്ചു.


