എറണാകുളം: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുർവേദ, സിദ്ധ, യുനാനി വിഭാഗങ്ങളോടൊപ്പം യോഗ പ്രകൃതിചികിത്സയേയും നാഷണൽ കമ്മീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ (NCISM) ഉൾപെടുത്തി സെൻട്രൽ രജിസ്ട്രേഷൻ നല്കണം എന്ന് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗ ഗ്രാഡുവേറ്റ്സ് മെഡിക്കൽ അസ്സോസിയേഷൻ (INYGMA) ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ഇനിഗ്മ കേരള ചാപ്റ്റർ 06/12/2025 ശനിയാഴ്ച വൈകിട്ട് 3.30 pm ന് കലൂർ പോസ്റ്റ് ഓഫീസ് പടിക്കലേയ്ക്ക് ജാഥയും പൊതുസമ്മേളനവും നടത്തും.
ഇനിഗ്മ അഖിലേന്ത്യാ നേതാക്കളായ ഡോ. ദിനേശ് കർത്ത, ഡോ. സിജിത്ത് ശ്രീധർ, കേരള നേതാക്കളായ ഡോ. ഷിംജി പി.നായർ, ഡോ.നവീൻ വാസു, ഡോ.ആൻസ്മോൾ വർഗീസ്, ഡോ.ബാബു ജോസഫ് എന്നിവർ ആവശ്യങ്ങൾ വിശദീകരിച്ച് പ്രസംഗിക്കും. ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാമിങ് എന്ന വിഷയത്തെ അധികരിച്ച് ഡോക്ടർമാർക്ക് വേണ്ടി ഒരു തുടർ വിദ്യാഭ്യാസ പരിപാടിയും( CME) അന്നേ ദിവസം കലൂർ ആസാദ് റോഡിൽ ഉളള റെന്യൂവൽ സെൻ്ററിൽ വെച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

