കോഴിക്കോട്: പൈക്കളങ്ങാടി പെട്രോള്‍ പമ്പിന് സമീപം നിർത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ കോങ്ങോട് ആന്റണിയുടെയും വത്സമ്മയുടെയും മകനായ ബിജോ ആന്റണി (36) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കാർ ഉച്ച മുതല്‍ പെട്രോള്‍ പമ്പിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു. വൈകുന്നേരം ഏഴ് മണിയായിട്ടും വാഹനം മാറ്റാതിരുന്നതിനെ തുടർന്ന് പമ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളില്‍ കണ്ടെത്തിയത്. ഈ സമയത്ത് കാറിന്റെ എസി പ്രവർത്തിക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാറിന്റെ ചില്ല് തകർത്ത് ബിജോയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ കുറ്റ്യാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും.

