ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി23 ന് തുടങ്ങി മാർച്ച് 4ന് അവസാനിക്കും.ഒന്നാം ഉത്സവദിവസം ആയ 23ന് തിങ്കളാഴ്ച വൈകുന്നേരം 5.30മണിക്കാണ് കാപ്പ് കെട്ടു ചടങ്ങുകൾ നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം 7മണിക്ക് മെയിൻ സ്റ്റേജിൽ നടക്കുന്ന ചടങ്ങിൽ 2026വർഷത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാൽ അംബാപുരസ്കാരം ഫാൽക്കെ സാഹിബ് അവാർഡ് ജേതാവും മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഏറ്റു വാങ്ങുകയും, ആറ്റുകാൽ മഹോത് സവത്തിന്റെ കലാ പരിപാടികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കുകയും ചെയ്യും. മൂന്നാം ഉത്സവദിവസം ആയ 25ന് രാവിലെ 8.45 ന് കുത്തിയോട്ട വൃത ത്തിനു തുടക്കം കുറിക്കും.ഒൻപതാം ഉത്സവദിവസമായ മാർച്ച് 3നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല.രാവിലെ 9.45ന് പണ്ടാരഅടുപ്പിൽ തീ കത്തിക്കും.പൊങ്കാല നിവേദ്യം ഉച്ചക്ക് 2.15ന് നടക്കും.രാത്രി 10.45ന് ദേവിയുടെ പുറത്തെഴുന്നള്ള ത്തു നടക്കും.പത്താം ഉത്സവദിവസം ആയ മാർച്ച് 4ന് രാത്രി 9.45ന് കാ പ്പഴിക്കൽ ചടങ്ങും, രാത്രി 12.45ന് കുരുതി തർപ്പണ ചടങ്ങുകൾ നടക്കുന്നതോടെ ഈ വർഷത്തേ പൊങ്കാല മഹോത് സവത്തിന് പരിസമാപ്തം കുറിക്കും.


