രാജസ്ഥാനില്‍ ബസ് മറിഞ്ഞുണ്ടായ അപകടം; മൂന്ന് മരണം, 10 പേർക്ക് പരിക്ക്

ജയ്പുർ: രാജസ്ഥാനില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.അഹോറിലാണ് അപകടം നടന്നത്. സാഞ്ചോറില്‍ നിന്ന് ജയ്പുരിലേയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari