മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ ബള്‍ബ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പരിയാരം: മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ ബള്‍ബ് കണ്ണൂർ ഗവ. മെഡിക്കല്‍ ‘ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.മാതമംഗലം സ്വദേശിയായ കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ടിവി റിമോട്ടിന്റെ എല്‍ഇഡി ബള്‍ബാണ് ചികിത്സയിലൂടെ പുറത്തെടുത്തത്.ശിശുശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരാണ് വളരെ സങ്കീർണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്. ഡോ. വരുണ്‍ ശബരി നേതൃത്വം നല്‍കി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ശ്വാസതടസ്സ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില സാധാരണ പോലെയായശേഷം കുട്ടിയെ വിട്ടയച്ചു.

You May Also Like

About the Author: Jaya Kesari