അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ യോഗാ സെഷനും അവബോധ പരിപാടിയും സംഘടിപ്പിച്ചു.
പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, ഓഫീസർമാർ, ജവാന്മാർ, ഇതര ഉദ്യോഗസ്ഥർ, വിരമിച്ച സൈനികർ, കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 1500 പേർ ചടങ്ങിൽ പങ്കെടുത്തു.
കോമൺ യോഗ പ്രോട്ടോകോൾ പ്രകാരമുള്ള വിവിധ ആസനങ്ങൾക്കും വ്യായാമമുറകൾക്കും പരിശീലനം നേടിയ സൈനികർ നേതൃത്വം നല്കി.
ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം വർദ്ധിപ്പിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി യോഗയെ പ്രോത്സാഹി പ്പിക്കുക എന്ന സുപ്രധാന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ രാജ്യത്ത് യോഗാ ദിനാ ചരണം സംഘടിപ്പിക്കു ന്നത്.
ആരോഗ്യകരമായ വാർധക്യത്തിന് യോഗ എന്നതാണ് ഇത്തവണത്തെ യോഗാ ദിന പ്രമേയം.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാ വിഭാഗങ്ങൾ രണ്ടു ദിവസമായാണ് വിപുലമായ രീതിയിൽ യോഗാ ദിനാഘോഷ ങ്ങൾ സംഘടിപ്പിക്കു ന്നത്.



