പൂജാരി കിണറ്റില്‍ വീണ് മരിച്ചു

തിരുവനന്തപുരം : പൂജാരി കിണറ്റില്‍ വീണ് മരിച്ചു. പൂവച്ചല്‍ പഞ്ചായത്തില്‍ വീരണകാവ് മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്.പൂജാരി കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം.കള്ളിക്കാട് മൈലക്കരയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ സ്ഥലങ്ങളില്‍ പൂജാകർമ്മങ്ങള്‍ ചെയ്യുന്നതിനായി പോകുമായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം സംഭവത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari