ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം

തിരുവനന്തപുരം : ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു തീപിടിത്തം ഉണ്ടായത്.വിഴിഞ്ഞം, ചാക്ക, തിരുവനന്തപുരം ഫയർ സ്റ്റേഷനുകളില്‍ നിന്നും അഗ്നി രക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 70 ഏക്കർ പുരയിടത്തിലാണ് തീപിടിത്തം ഉണ്ടായത്.ഇന്ന് പുലർച്ചെ 6 ഓടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. പുക ഉയരുന്നത് കണ്ടതോടെ സമീപവാസികള്‍ ആണ് അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചത്. തീ പൂർണമായും നിയന്ത്രണവിധേയമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You May Also Like

About the Author: Jaya Kesari