ക്ഷേത്രോത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ നാല് പ്രതികള്‍ പിടിയില്‍

പനത്തുറ ക്ഷേത്രോത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ നാല് പ്രതികള്‍ പിടിയില്‍. തിരുവല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്.തിരുവല്ലം സ്വദേശികളായ അഖില്‍, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരാണ് പൊലീസ് പിടിയിലായത്. പൂങ്കുളം സ്വദേശി സുജിത്തിനാണ് വയറിന് കുത്തേറ്റത്.ഒന്നാം പ്രതി അഖിലും സുജിത്തിന്റെ സഹോദരനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ട് ഇതാണ് പ്രശ്നത്തിന് കാരണമെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

You May Also Like

About the Author: Jaya Kesari