മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലും കുട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എ.ഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (19) മരിച്ചത്.തിങ്കളാഴ്ച രാവിലെ ബൈക്കില്‍ കോളേജിലേയ്ക്ക് പോയഫർഹാൻ ഓടിച്ച ബൈക്കും ടിപ്പർ ലോറിയുമിടിച്ചാണ് അപകടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയാണ്.

