തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.മണലുവിള സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധാകരനാണ് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടത്.നെയ്യാറ്റിൻകര അവണാകുഴിയില്‍ ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയും അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളെ തകർക്കുകയുമായിരുന്നു.അപകടത്തില്‍ ഓട്ടോറിക്ഷകള്‍ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

