
ലഖ്നൗ: ഉത്തർപ്രദേശില്‍ നാലുവയസുകാരനായ മകനുമായി യുവതി കിണറ്റില്‍ ചാടി മരിച്ച നിലയില്‍. 26കാരിയായ പൂജയും മകനുമാണ് മരിച്ചത്.സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഝാൻസി ജില്ലയിലെ ജഖൗറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദില പ്രദേശത്താണ് സംഭവം. തിങ്കളാഴ്ചയാണ് യുവതി മകനുമായി കിണറ്റില്‍ ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജഖൗറ പൊലീസ് സ്ഥലത്തെത്തി.തുടർന്ന് കിണറ്റില്‍ നടത്തിയ പരിശോധനയില്‍ പൂജയുടെയും മകന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു.
