ഭോപാല്‍: ആളില്ലാത്ത വീട്ടില്‍ നിന്ന് സ്വർണവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി.മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവതിന്റെ വീട്ടിലാണ് മോഷണംനടന്നത്.നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്നപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സ്വർണം, വെള്ളി ആഭരണങ്ങള്‍, പണം, പ്രധാനപ്പെട്ട രേഖകള്‍ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണം പോയതായി കണ്ടെത്തിയത്.
പിന്നീട് സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവ് സിലിണ്ടറും ചുമലിലെടുത്ത് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

