ഏലപ്പാറ: ഇടുക്കി ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്.സ്വകാര്യ ലോഡ്ജിലെ മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിലാണ്.കൊലപാതകം ആണെന്ന സംശയത്തിലാണ് പൊലീസ്. ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇടുക്കിയിലെ സ്വകാര്യ ലോഡ്ജില്‍ ഇന്നലെ രാവിലെയാണ് സംഭവം. ലോഡ്ജിലെ ജീവനക്കാർ മുറിയില്‍ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.ഉടൻ തന്നെ ജീവനക്കാർ പീരുമേട് പൊലീസില്‍ വിവരം അറിയിച്ചു. ഏലപ്പാറയില്‍ ഹോട്ടല്‍ ജീവന ക്കാരനയിരുന്നു മരിച്ച കോതമംഗലം സ്വദേശി മനു.മനുവിന് ഒപ്പം ജോലി ചെയ്തി രുന്നയാളാണ് പ്രതിയെന്ന് സംശയിക്കുന്ന ജാർഖണ്ഡ്സ്വദേശി.ഇരുവരും തമ്മില്‍ ഉണ്ടായ തർക്കം സംഘർഷത്തില്‍ കലാശിക്കുകയും ഇതിനിടയില്‍ കൊലപാതകം നടന്നതെന്നുമാണ് പൊലീസിന്റെ നിഗമനം.സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പീരുമേട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

