കൊട്ടാരക്കരയില്‍ കുടുംബവഴക്കിനെ തുടർന്ന് മരുമകളുടെ കൈപ്പത്തി ഭർതൃപിതാവ് വെട്ടിമാറ്റി

കൊല്ലം : കൊട്ടാരക്കരയില്‍ കുടുംബവഴക്കിനെ തുടർന്ന് മരുമകളുടെ കൈപ്പത്തി ഭർതൃപിതാവ് വെട്ടിമാറ്റി. കിഴക്കേത്തെരുവ് സ്വദേശിനിയായ ജിൻസ് ജോണിന് (32) നേരെയാണ് ഈ ക്രൂരമായ ആക്രമണം ഉണ്ടായത്.ജിൻസിന്റെ ഭർതൃപിതാവ് കിഴക്കേത്തെരുവ് സ്വദേശി അലക്‌സാണ്ടർ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജിൻസ് ജോണിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.കുടുംബപ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് വലിയ അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിനിടയില്‍ മരുമകളെ രക്ഷിക്കാൻ ശ്രമിച്ച അലക്‌സാണ്ടറിന്റെ ഭാര്യ സാറാമ്മയ്‌ക്കും വെട്ടേറ്റിട്ടുണ്ട്. സാറാമ്മയുടെ പരിക്കും ഗുരുതരമാണെന്നാണ് വിവരം.

You May Also Like

About the Author: Jaya Kesari