കേരളത്തില്‍ ചൂട് ക്രമാധീതമായി വർദ്ധിച്ച്‌ വരുകയാണ്;12 ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാധീതമായി വർദ്ധിച്ച്‌ വരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ആണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇനിയും ചൂട് കൂടും.വിവിധ ജില്ലകളില്‍ താപനില ഉയരുന്നതിനൊപ്പം ഉയർന്ന അളവിലുള്ള അള്‍ട്രാവയലറ്റ്(യുവി) വികിരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നു താപനില സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില എത്താം. ഇടുക്കി, വയനാട് ജില്ലകളില്‍ താരതമ്യേന കുറഞ്ഞ താപനിലയാണ് (34 ഡിഗ്രി സെല്‍ഷ്യസ്) ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

You May Also Like

About the Author: Jaya Kesari