കൊല്ലം ചടമയമംഗലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ചടമയമംഗലം കുര്യോട് സ്പൈസി ഹോട്ടല് ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്.ഹോട്ടല്‍ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ ഇർഷാദ് ആണ് പിടിയിലായത്.ചടയമംഗലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങള്‍ നടന്നുവരികയായിരുന്നു. അതിനാല്‍ പാഴ്സലുകള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുവായ ഇർഷാദിനെ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ചത്.നേരത്തെ ഇതേ ഹോട്ടലില്‍ ഇർഷാദ് ജോലി നോക്കിയിരുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യത്തെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു. കൃത്യമായി ജോലിക്ക് എത്താത്തത് വീണ്ടും ജോലിക്ക് എത്തിയശേഷവും ഇയാള്‍ കൃത്യമായി അന്വേഷിക്കാൻ സക്കീർ മുറിയില്‍ എത്തിയപ്പോഴാണ് ഇർഷാദ് ആക്രമിച്ചത്.

