തിരുവനന്തപുരം :-അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റി രണ്ടാമത് ശ്രീ ചട്ടമ്പി സ്വാമി സമാധി ദിനചാരണം വിവിധ പരിപാടികളോടെ ആചരിച്ചു.. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്‌ആ ഡിറ്റോറിയത്തിൽനടന്ന ചടങ്ങിലാണ് പരിപാടികൾ നടന്നത്.പി. ദിനകരൻപിള്ള സ്വാഗതം ആശംസിച്ചു.പരിപാടിയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. മുഖ്യ പ്രഭാഷണം ചലചിത്ര നടൻ ശങ്കർ രാമ കൃഷ്ണ ൻ നടത്തി. ചടങ്ങിന് ആശംസകൾ അർപ്പിച്ചു പി. ദിനകരൻ പിള്ള, വി കെ മോഹനൻ, മല്ലിക വേണുകുമാർ, പുരുഷോത്തമൻ നായർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ജയരാജ്, അഭിലാഷ് എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിന് നന്ദി അർപ്പിച്ചു കരകുളം ശശി സംസാരിച്ചു.
ചടങ്ങിൽ വി കെ മോഹനൻ അധ്യക്ഷൻ ആയിരുന്നു.



