തൃശ്ശൂർ: ചേലക്കരയില്‍ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കായാം പൂവത്ത് ആണ് അപകടമുണ്ടായത്. പഴയന്നൂര്‍ ഭാഗത്ത് നിന്നും ചേലക്കര ഭാഗത്തേക്ക് യാത്രക്കാരുമായി വന്നിരുന്ന സ്വകാര്യബസ്സാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയത്.അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

