ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം

ഹവാന: ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാത്രം താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.ക്യൂബയിലെ മാന്റുവ നഗരത്തില്‍ നിന്ന് ഏകദേശം 65 മൈല്‍ വടക്കുപടിഞ്ഞാറായി കടലിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് തലസ്ഥാനമായ ഹവാന ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ കുലുങ്ങിയതായി റിപോര്‍ട്ടുകളുണ്ട്.ഭൂചലനത്തിന്റെ പ്രകമ്പനം ക്യൂബയ്ക്ക് പുറത്തും അനുഭവപ്പെട്ടു. അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയിലെ മിയാമി, ഓര്‍ലാന്‍ഡോ, ടാംപ, ജാക്‌സണ്‍വില്‍ തുടങ്ങിയ നഗരങ്ങളില്‍ നേരിയ കുലുക്കം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു ഭൂചലനം ഉണ്ടായത്. എന്നാല്‍ ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

You May Also Like

About the Author: Jaya Kesari