ഇടവക്കോട് -ഐശ്വര്യനഗറിലുള്ളവർക്ക് “എന്നും ദുരിത കാലം “പൈപ്പ് പൊട്ടലും, വൈദ്യുതി ഇല്ലായ്മയും

തിരുവനന്തപുരം :- നഗര പ്രദേശത്തിന്റെ മറ്റൊരു വാർഡ് ആയ ഇടവക്കോട് -ഐശ്വര്യ നഗറിൽ വസിക്കുന്ന 200ഓളം കുടുംബങ്ങൾക്ക് എന്നും ദുരിതവും, കഷ്ടപ്പാടുകളും ഒഴിയുന്നില്ല. ഒരാഴ്ച പൈപ്പിൽ കുടിവെള്ളം കിട്ടുക ആണെങ്കിൽ ബാക്കി 20ദിവസവും പൈപ്പിൽ കുടിവെള്ളം കിട്ടാക്കനി. ഇവിടെ തട്ടിനകം പാലത്തിന്റെ അടിയിൽ കൂടിയും, ഒരു വശത്തു കൂടിയും ആണ് ശുദ്ധ ജല വിതരണ പൈപ്പ് പോകുന്നത്. എന്നും പൈപ്പ് പൊട്ടൽ തന്നെ യാണ്‌ ഇവിടെ നടക്കുന്നത്. കഴിഞ്ഞ മാസം റോഡിനടിയിലെ പൈപ്പ് പൊട്ടിയതിനെ തുടർന്നു 2ആഴ്ച ഈ പ്രദേശത്ത്‌ ഒരു തുള്ളി വെള്ളം കിട്ടാനില്ലാത്ത അവസ്ഥ. പൈപ്പ് ശരിയാക്കിയാൽ മാസത്തിൽ 2തവണ പൊട്ടൽ കലാശം ഇവിടെ ഉണ്ടാകും. തുടർന്ന് വീണ്ടും ആഴ്ചകളോളം പണി തന്നെ. കൊടും ചൂടിൽ സമാധാനം മനസ്സും, ശരീരവും തണുപ്പിക്കാൻ വൈദ്യുതി ഉണ്ടല്ലോ എന്ന സമാശ്വാസം ആയിരുന്നു അടുത്തത്. എന്നാൽഅതിനും അറുതി വന്നിരിക്കുന്നു. കൊടും ചൂടിൽ ഒരിറ്റു വെള്ളമില്ലാതിരിക്കുന്ന അവസരത്തിൽ രാത്രി 10മണി കഴിഞ്ഞാൽ പിന്നീട് വൈദ്യുതി ഈ പ്രദേശങ്ങളിൽ കാണുകയില്ല. പിന്നീട് വൈദ്യുതി വരുന്നത് മണിക്കൂറുകൾ കഴിഞ്ഞും. രണ്ടും കൂടിഅനുഭവിച്ചു ഇവിടുത്ത ജനങ്ങളുടെജീവിതം തികച്ചും പൊറു തി മുട്ടി ഇരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari