പേയാട് : അര നൂറ്റാണ്ട് കാലം പത്രപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാപ്രേമി ദിനപത്രത്തിന്റെ പത്രാധിപരായ ബഷീർ ബാബുവിന് സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്ര അറിയിച്ചു. മെയ് 29ന് വെള്ളിയാഴ്ച തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം മന്ത്രി ബിന്ദു കൃഷ്ണ നൽകുന്നതാണ്. ചടങ്ങിൽ എം.ആർ ബൈജു എംഎൽഎ അധ്യക്ഷത വഹിക്കും. ഒരു പത്രസ്ഥാപനത്തിൽ പ്രവർത്തനം തുടങ്ങി ഒരു പത്രം തന്നെ സ്ഥാപിച്ച് പത്രാധിപരായ വ്യക്തിയാണ് ബഷീർ ബാബു.
വിശ്വകേരളം,കേരളകൗമുദി, പ്രഭാതം, തൊഴിലാളി, കൗമുദി,ചന്ദ്രിക തുടങ്ങിയ പത്രങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ സെക്രട്ടറി, കേരള മാപ്പിള കാലാ സംഘം, റാഫി മെമ്മോറിയൽ ക്ലബ്ബ്, കൃപ ചാരിറ്റീസ്,തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി ചെയർമാൻ, കാട്ടാക്കട പ്രസ് ക്ലബ് മുഖ്യ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

