പ്രശസ്ത സംവിധായകന്‍ പി. ഭാരതിരാജ അന്തരിച്ചു.

പ്രശസ്ത സംവിധായകന്‍ പി. ഭാരതിരാജ (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.2024 മാര്‍ച്ചില്‍ മകന്‍ മനോജിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ഭാരതിരാജയുടെ ആരോഗ്യം ഗുരുതരമായിരുന്നു. മകന്റെ മരണ ശേഷം അദ്ദേഹം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മനോജിന്റെ അന്ത്യം. താജ്മഹല്‍, സമുദ്രം, അല്ലി അര്‍ജുന തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനായിരുന്നു മനോജ്.1977ല്‍ റിലീസ് ആയ ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജയുടെ സിനിമാ പ്രവേശം. കിഴക്കേ പോഗും റെയില്‍, സിഗപ്പ് റോജാക്കള്‍, അലൈകള്‍ ഓയ്വതില്ലൈ, മുതല്‍ മര്യാദൈ തുടങ്ങി 40ഓളം ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2020ല്‍ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

You May Also Like

About the Author: Jaya Kesari