തിരുവനന്തപുരം :രാജ്യസേവനത്തിനായി ജീവൻ സമർപ്പിച്ച സൈനികരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ പിന്തുണയുമായി ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് [എഇഎസ്എൽ]. ഇന്ത്യൻ സൈന്യം, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് [ബിഎസ്എഫ്], സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് [സിആർപിഎഫ്], ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് [ഐടിബിപി] എന്നീ സേനാവിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ച് സംഘടിത സ്കോളർഷിപ്പ് പദ്ധതികൾക്ക് തുടക്കമിട്ടു.
സേവനത്തിലുള്ളവർക്കും മുൻസേനാംഗങ്ങൾക്കും വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്കും വൈകല്യമുള്ളവർക്കും ഇന്ത്യയിലുടനീളം വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം.
*സേന തിരിച്ചുള്ള ഫീസ് ഇളവുകൾ*
*1. ഇന്ത്യൻ സൈന്യം*
– *വീരമൃത്യു വരിച്ചവർ*: സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ മക്കൾക്ക് രജിസ്ട്രേഷൻ ഫീസ് മാത്രം. ട്യൂഷൻ, അഡ്മിഷൻ ഉൾപ്പെടെ മറ്റ് എല്ലാ ഫീസുകളും 100% ഒഴിവാക്കും.
– *20%ൽ കൂടുതൽ വൈകല്യം*: സേവനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ മക്കൾക്ക് 100% ട്യൂഷൻ ഫീസ് ഇളവ്.
– *സേവനത്തിലുള്ളവർ/വിരമിച്ചവർ*: ഇവരുടെ മക്കൾക്ക് മറ്റ് സ്കോളർഷിപ്പുകൾക്ക് ശേഷം 20% ട്യൂഷൻ ഫീസ് ഇളവ്.
*2. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് [ബിഎസ്എഫ്]*
– *ജീവൻ നഷ്ടപ്പെട്ടവർ*: ഡ്യൂട്ടിക്കിടെ മരണപ്പെട്ടവരുടെ മക്കൾക്ക് രജിസ്ട്രേഷൻ, അഡ്മിഷൻ ഫീസ് മാത്രം.
– *വീരതാപുരസ്കാര ജേതാക്കൾ/20%ൽ കൂടുതൽ വൈകല്യം*: ഇവരുടെ മക്കൾക്ക് 90% ട്യൂഷൻ ഫീസ് ഇളവ്.
– *20%ൽ താഴെ വൈകല്യം*: 50% ട്യൂഷൻ ഫീസ് ഇളവ്.
– *സേവനത്തിലുള്ളവർ/വിരമിച്ചവർ*: മക്കൾക്ക് 20% ട്യൂഷൻ ഫീസ് ഇളവ്.
*3. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് [സിആർപിഎഫ്]*
– *ഡ്യൂട്ടിക്കിടെ മരണം*: മക്കൾക്ക് രജിസ്ട്രേഷൻ, അഡ്മിഷൻ ഫീസ് മാത്രം നൽകിയാൽ മതി.
– *ഗുരുതര വൈകല്യം*: 100% ട്യൂഷൻ ഫീസ് ഇളവ്.
– *സേവനത്തിലുള്ളവർ/വിരമിച്ചവർ*: 22% ട്യൂഷൻ ഫീസ് ഇളവ്.
*4. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് [ഐടിബിപി]*
– *വീരമൃത്യു/വൈകല്യമുള്ള മക്കൾ*: 100% ഫീസ് ഇളവ്.
– *വീരതാപുരസ്കാര ജേതാക്കൾ/20%ൽ കൂടുതൽ വൈകല്യം*: മക്കൾക്ക് 90% ട്യൂഷൻ ഫീസ് ഇളവ്.
*അധിക പിന്തുണാ പദ്ധതികൾ*
സ്കോളർഷിപ്പിന് പുറമെ അക്കാദമിക് മെൻററിംഗ്, കരിയർ കൗൺസിലിംഗ്, ദേശീയതല സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം, ആകാശ് സെന്ററുകളിലെ വിലയിരുത്തൽ സൗകര്യങ്ങൾ, ദീർഘകാല അക്കാദമിക് പിന്തുണ എന്നിവയും ലഭ്യമാക്കും.
*സ്ഥാപനത്തിന്റെ ലക്ഷ്യം*
“രാജ്യസേവനത്തിന് സ്വന്തം ജീവിതം സമർപ്പിച്ച എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്ക് വളരാനും മുന്നേറാനും ആവശ്യമായ എല്ലാ അവസരങ്ങളും ലഭിക്കണം. ഈ കൂട്ടായ്മയിലൂടെ നിലവാരമുള്ള അക്കാദമിക് വിഭവങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും നമ്മുടെ പ്രതിരോധ കുടുംബങ്ങളുടെ വിദ്യാഭ്യാസ വിജയങ്ങൾക്ക് പിന്തുണ നൽകാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ആകാശ് എജ്യുക്കേഷണൽ സർവീസസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ. ചന്ദ്രശേഖർ ഗരിസ റെഡ്ഡി പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക് തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുകയുമാണ് ധാരണാപത്രങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആകാശ് എജ്യുക്കേഷണൽ സർവീസസ്
ഇന്ത്യയിലെ മുൻനിര പരീക്ഷാ പരിശീലന സ്ഥാപനമാണ് ആകാശ്. മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ, ദേശീയ ടാലന്റ് സെർച്ച് പരീക്ഷകൾ, ഒളിമ്പ്യാഡുകൾ എന്നിവയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്രവും ഫലപ്രദവുമായ പരിശീലന സേവനങ്ങൾ നൽകുന്നു. കഴിഞ്ഞ 37 വർഷമായി ശക്തമായ ബ്രാൻഡ് മൂല്യം നിലനിർത്തുന്ന സ്ഥാപനത്തിന് ഇന്ത്യയിലുടനീളം 415-ലധികം സെന്ററുകളും 4 ലക്ഷത്തിലധികം വിദ്യാർത്ഥികളുമുണ്ട്.

