തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതന്‍ പിടിയില്‍ അറസ്റ്റിൽ

വധശ്രമകേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതന്‍ പിടിയില്‍. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.സുഗതനെ പിടികൂടുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞതോടെ എസ്‌എച്ച്‌ഒ വിപിന്‍ ആകാശത്തേക്ക് വെടിവെച്ചു.സുഗതന്‍ നേരത്തെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. സുഗതന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദവും ചര്‍ച്ചയുമായിരുന്നു. ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു സുഗതന്‍. ഹൈക്കോടതി സുഗതന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ഏഴാം തീയതിക്ക് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുഗതന്‍ ഹാജരായിരുന്നില്ല. കൌണ്‍സിലര്‍ വാഴോട്ടുകോണത്ത് എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് എസ്‌എച്ച്‌ഒയും സംഘവും സുഗതനെ പിടിക്കാനായി എത്തിയത്.പ്രതിയെ പിടിക്കുന്നതിനിടെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ആകാശത്തേക്ക് വെടിവെച്ചതിന് ശേഷമാണ് കൌണ്‍സിലറെ അറസ്റ്റ് ചെയ്തത്.

You May Also Like

About the Author: Jaya Kesari