യോഗാ സമ്മേളനം – സ്വാഗതസംഘം

തിരുവനന്തപുരം: പന്ത്രണ്ടാമത് അന്തർദേശീയ യോഗാ ദിനാചരണം പ്രമാണിച്ച് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗാ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസ്സോസിയേഷൻ (ഇനിഗ്മ) കേരള ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ ജൂലൈ രണ്ട് വ്യാഴാഴ്ച “യോഗാമെഡ്-2026” എന്ന പേരിൽ യോഗാ സമ്മേളനം നടത്തുന്നു. അംഗീകൃത ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ ഡോക്ടർമാരുടെ സംഘടനയാണ് ഇനി ഗ്മ. സമ്മേളന വിജയത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി (പൂന) മുൻ ഡയറക്ടർ ഡോ. ബാബു ജോസഫ് ചെയർമാനായും ഡോ. ശ്യാംകുമാർ വൈസ് ചെയർമാനായും ഡോ. ചൈതന്യചന്ദ്രൻ കൺവീനറായും എഴുപത്തഞ്ച് അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

സമ്മേളനത്തിന് മുന്നോടിയായി യോഗാദിനമായ ജൂൺ 21 മുതൽ 30 വരെ ഇനിഗ്മ ഡോക്ടർമാർ പൊതുജനങ്ങൾക്കായി സൗജന്യ ഓൺലൈൻ യോഗപരിശീലനവും നല്കുന്നു.
മുൻകൂർ രജിസ്ട്രേഷന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
ഡോ. അബിൻ Mob:9496478225.

You May Also Like

About the Author: Jaya Kesari