പാറശാല: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം കുളകുടിയൂർക്കോണം തൃക്കാർത്തിക ശിവപാർവതിയില്‍ അനില്‍കുമാർ (59) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്.പഴയ ഉച്ചക്കടയിലെ ഒരു സ്വകാര്യ ഫൈനാൻസില് നിന്നാണ് പണം തട്ടിയത്. പൊഴിയൂർ സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

