ടോസ് കുടുംബസംഗമം സംഘടിപ്പിച്ചു; ടോസ് കണക്ട് ഡയറക്ടറി പ്രകാശനം ചെയ്തു

തിരുവനന്തപുരം: പാൽക്കുളങ്ങര എൻ.എസ്.എസ്. ഹൈസ്കൂളിലെ 1979–80 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ടോസ് (TOS) സംഘടിപ്പിച്ച കുടുംബസംഗമം സമാജം ഹാളിൽ നടന്നു.
ടോസ് പ്രസിഡന്റ് ടി. ബിജു കുമാർ അധ്യക്ഷത വഹിച്ച സമ്മേളനം കേരള ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഉദ്ഘാടനം ചെയ്തു.
ലയൺസ് സെക്കൻ്റ് വൈസ് ഗവർണർ ലയൺ ടി.ബിജുകുമാറിനെ അദരിച്ചു . പാൽക്കുളങ്ങര എൻ.എസ്.എസ്. ഹൈസ്കൂളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ രണ്ട് വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ മന്ത്രി സമ്മാനിച്ചു. ടോസ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ. ബി. കൃഷ്ണ, ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തി. ടോസിന്റെ അംഗ ഡയറക്ടറിയായ ‘ടോസ് കണക്ട്’ അദ്ദേഹം പ്രകാശനം ചെയ്തു. ഡയറക്ടറി തയ്യാറാക്കിയ ടീമിനെയും ചടങ്ങിൽ ആദരിച്ചു.
പെരുന്താന്നി കൗൺസിലർ ദീപ എസ്. നായർ പ്രത്യേക പ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിച്ച അധ്യാപിക ലതാകുമാരിയെ ചടങ്ങിൽ ആദരിക്കുകയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ അനുമോദിക്കുകയും ചെയ്തു.
പാൽക്കുളങ്ങര എൻ.എസ്.എസ്. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി ലക്ഷ്മി ആശംസകൾ നേർന്നു. ടോസ് സെക്രട്ടറി ബി. രാമചന്ദ്രൻ സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് നടന്ന ഫോട്ടോ സെഷനും ടോസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും കുടുംബസംഗമത്തിന് മാറ്റുകൂട്ടി.

You May Also Like

About the Author: Jaya Kesari