ആറ്റുകാൽ ഐ ടി ഐ വിദ്യാർത്ഥികൾക്ക് കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ നൽകിയ ധനസഹായ വിതരണവും ലഹരി വിരുദ്ധ ക്ലാസ്സും മോട്ടിവേഷൻ ക്ലാസും ഐ ടി ഐ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ട്രസ്റ്റ് പ്രസിഡൻ്റ് ശോഭ അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിൽ സിവിൽ എക്‌സൈസ് ആഫീസർ ലാൽ കൃഷ്ണ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ സന്ദേശവും മോട്ടിവേഷൻ ക്ലാസും നൽകുകയുണ്ടായി. ഈ യോഗത്തിൽ സെക്രട്ടറി ശ്രീശരത് കുമാർ ജോയിൻ്റ് സെക്രട്ടറി ശ്രീ അനുമോദ് ട്രഷറർ ഗീതാകുമാരി ഐ ടി ഐ കൺവീനർ കിരൺ അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. രാജേഷ് കുമാർ , ലാൽ കൃഷ്ണ, പ്രിൻസിപ്പാൽ സുനിൽകുമാർ എന്നിവർ പങ്കെടുക്കുകയും സർട്ടി ഫിക്കറ്റുകൾ വിതരണം ചെയ്യുകയുംലഹരി വിരുദ്ധ ക്ലബ്ബ് കോ-ഓർഡിനേറ്റർ ദീപ റ്റീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുകയുണ്ടായി

