ജാർഖണ്ഡിലെ ലോഹർദാഗയില്‍ റസിഡൻഷ്യൽ സ്കൂളിന്റെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന നാല് വിദ്യാർഥിനികള്‍ക്ക് പാമ്പുകടിയേറ്റു

റാഞ്ചി : ജാർഖണ്ഡിലെ ലോഹർദാഗയില്‍ റസിഡൻഷ്യൽ സ്കൂളിന്റെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന നാല് വിദ്യാർഥിനികള്‍ക്ക് പാമ്പുകടിയേറ്റു.സംഭവത്തില്‍ വർഷ ഒറോണെ (12) എന്ന വിദ്യാർഥിനി മരിച്ചു. മനീഷ് കുമാരി (14), ഫുള്‍മാനിയ ഒറാവോണ്‍ (11), അനിഷ കുമാരി (11) എന്നിവർ ചികിത്സയിലാണ്. മനീഷ്, ഫുള്‍മാനിയ എന്നിവർ ഗുരുതരാവസ്ഥയിലാണ്.
സാംസിറ ഹയർ സെക്കന്ററി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഹോസ്റ്റലിലെ ഒരു മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാർഥിനികള്‍ക്കാണ് കടിയേറ്റത്. ഹോസ്റ്റലിലുണ്ടായിരുന്ന അധ്യാപിക ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വർഷയുടെ ജീവൻ രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari