വാർഷികം ആഘോഷിച്ചു.

തിരുവനന്തപുരം :തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ 34ാം വാർഷികാഘോഷങ്ങൾ ചിരന്തനം
2026 ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക്
സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു
കോളേജ് ഗേറ്റിന്റെയും ആർച്ചിന്റെയും നവീകരണത്തിനുള്ള തറക്കല്ലിടൽ
അലുമിനി ന്യൂസ് ലെറ്റർപ്രകാശനംതുടങ്ങിയ കർമ്മങ്ങൾ നിർവ്വഹിച്ചു. കേരളത്തിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഡോക്ടർസ്, നഴ്സസ് ഉൾപ്പെടെ മേഖലയിലെ എല്ലാവർക്കുമുള്ള മികച്ച പിന്തുണ ഉറപ്പുനൽകി. കോളേജിൽ പഠനം പൂർത്തിയാക്കി 25 വർഷം കഴിഞ്ഞവർ, അധ്യാപകരായി വിരമിച്ചവർ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ എന്നിവരെ ആദരിച്ചു, “നഴ്സിങ്ങിന്റെ ഭാവി” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ നഴ്‌സിംഗിൻ്റെ മാറുന്ന വിവിധ തലങ്ങളെ പറ്റി വിദഗ്ദത്ത ർ വിഷയങ്ങൾ അവതരിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി ആയിരത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ ഹൈബ്രിഡ് മോഡിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുത്തു സ്നേഹ സൗഹാർദം പങ്കിട്ടു

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡോക്ടർ പ്രീത എസ് അധ്യക്ഷo വഹിച്ച യോഗത്തിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് നേഴ്സിങ് എഡ്യൂക്കേഷൻ ഡോക്ടർ കൊച്ചുത്രേസ്യമ്മ തോമസ്, നഴ്സിംഗ് രജിസ്ട്രാർ ഡോക്ടർ സോന P S, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്വപ്ന കെജി, അലൂമിനി സെക്രട്ടറി ആശാ കെ വി, ട്രഷറർ ഗ്രീഷ്മ VR, ന്യൂസ് ലറ്റ് എഡിറ്റർ ഐശ്വര്യ പാൽ എന്നിവർ സംസാരിച്ചു
പൂർവ വിദ്യാർത്ഥി സംഘടന നേതാക്കൾ, വിവിധ സർക്കാർ നേഴ്സിങ് കോളജുകളിലെ അധ്യാപകർ, വിദ്യാർഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ ആരോഗ്യമന്ത്രിയ്ക്കു ആദരവു നൽകി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചു

You May Also Like

About the Author: Jaya Kesari