സംസ്ഥാനത്ത്‌ ഇന്ന് മഴ കനക്കും;ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് മഴ കനക്കും. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ കേരളത്തിലെ 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു എന്നാണ്.ഇത് വരുന്ന 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും തുടർന്ന് കൂടുതല്‍ ശക്തി പ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

You May Also Like

About the Author: Jaya Kesari